KSDLIVENEWS

Real news for everyone

പി.സി ചാക്കോ എന്‍.സി.പിയിലേക്കെന്ന് സൂചന; ഇന്ന് ശരത് പവാറിനെ കണ്ടേക്കും

SHARE THIS ON

ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് രാജിവെച്ച മുതിർന്ന നേതാവ് പി.സി ചാക്കോ എൻസിപിയിലേക്ക്. ചൊവ്വാഴ്ച എൻസിപി ദേശീയ പ്രസിഡന്റ് ശരത് പവാറുമായി പിസി ചാക്കോ കൂടിക്കാഴ്ച നടത്തിയേക്കും. ഡൽഹിയിൽ വെച്ചാണ് ഇരുവരുടെയും നിർണായക കൂടിക്കാഴ്ച.

കോൺഗ്രസ് വിട്ടതിന് പിന്നാലെ തന്നെ ശരത് പവാറുമായി വ്യക്തിപരമായി ഏറെ അടുപ്പമുള്ള പിസി ചാക്കോ എൻസിപിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ ചാക്കോ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും.

എൻസിപി ക്യാമ്പിലേക്കെത്തുന്നതോടെ കേരളത്തിൽ ഇടതുമുന്നണിക്കായി പി.സി ചാക്കോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയേക്കും. ഡൽഹിയിലെത്തുന്ന പിസി ചാക്കോ മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനേയും സന്ദർശിച്ചേക്കുമെന്ന് സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!