KSDLIVENEWS

Real news for everyone

അഗതി മന്ദിരങ്ങളില്‍ വാക്‌സിന്‍ നല്‍കും; സംസ്ഥാനത്ത് വാക്‌സിനേഷന്‍ ഫലപ്രദമെന്ന് മുഖ്യമന്ത്രി

SHARE THIS ON

അഗതി മന്ദിരങ്ങളില്‍ വാക്‌സിനേഷന്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി. ആരോഗ്യ വിദഗ്ധര്‍ അഗതി മന്ദിരങ്ങളില്‍ നേരിട്ടെത്തിയാകും വാക്‌സിനേഷന്‍ നടത്തുക. ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്ത് വാക്‌സിന്‍ഷന്‍ ഫല പ്രദമായി നടത്തി വരുികയാണെന്നും ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ നല്‍കുന്നത് കേരളത്തില്‍ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷന്‍ കാര്യത്തില്‍ ചെറിയ സംസ്ഥാനങ്ങള്‍ വരെ നമുക്ക് പിന്നിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ബ്രേക് ദ ചെയിന്‍ ക്യാമ്ബയിന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായി. രോഗ പ്രതിരോധത്തിന് ഇത് ഗുണം ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിനെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും തന്നില്‍ നിന്ന് രോഗം മറ്റാര്‍ക്കും വരരുത് എന്ന ബോധത്തോടെ എല്ലാവരും പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!