KSDLIVENEWS

Real news for everyone

പി.സി. തോമസ് എൻഡിഎ വിട്ടു; ഇനി യുഡിഎഫിൽ പി.ജെ. ജോസഫിനൊപ്പം

SHARE THIS ON

പി.ജെ. ജോസഫ് വിഭാഗവും പി.സി. തോമസിന്റെ  കേരള കോണ്‍ഗ്രസും തമ്മിലുള്ള ലയനപ്രഖ്യാപനം ഇന്ന്. ചിഹ്ന പ്രതിസന്ധിക്ക് പരിഹാരം തേടിയാണ് ജോസഫിന്‍റെ ലയനം. നിലവില്‍ പിസി തോമസിന്റെ കേരള കോണ്‍ഗ്രസിന്‍റെ ചിഹ്നം കസേരയാണ്. ലയനത്തിനുശേഷം സൈക്കിള്‍ ചിഹ്നത്തിലേക്ക് മാറും. എന്‍‍ഡിഎ വിട്ട പി.സി. തോമസ് ഇന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വഷനില്‍ പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതാണ് എന്‍ഡിഎ വിടാന്‍ കാരണമെന്ന് പി.സി. തോമസ്. കഴിഞ്ഞ തവണ നാല് സീറ്റില്‍ മല്‍സരിച്ചിരുന്നു. പാലായില്‍ മല്‍സരിക്കാന്‍ തന്നെ  നിര്‍ബന്ധിച്ചു, വ്യക്തിപരമായ കാരണങ്ങളാല്‍ നിരസിച്ചെന്നു പി.സി. തോമസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!