KSDLIVENEWS

Real news for everyone

തൃക്കരിപ്പൂർ: യുഡിഎഫ് സ്ഥാനാർഥി എം.പി.ജോസഫിന് ഉജ്വല സ്വീകരണം

SHARE THIS ON

തൃക്കരിപ്പൂർ ∙ യുഡിഎഫ് സ്ഥാനാർഥി എം.പി.ജോസഫിന് ഇന്നലെ തൃക്കരിപ്പൂരിൽ ഉജ്വല സ്വീകരണം. ജില്ലാതിർത്തിയായ ഒളവറയിൽ നേതാക്കളും പ്രവർത്തകരും ചേർന്നു സ്വീകരിച്ചതിനു ശേഷം ടൗണിലേക്കാനയിച്ചു. പ്രിയദർശിനി മന്ദിരത്തിനു സമീപം ഓഫിസ് ഉദ്ഘാടനവും പൊതുയോഗവും നടത്തി. യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതികൾക്കും തൃക്കരിപ്പൂർ മണ്ഡലത്തിന്റെ സമഗ്ര വികസനവുമാണ് പ്രഥമ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.എം.ഷംസുദ്ദീൻ ഹാജി അധ്യക്ഷത വഹിച്ചു.

 രാജ്മോഹൻ ഉണ്ണിത്താൻ എംപി, യുഡിഎഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, മുസ്‌ലിം ലീഗ് ദേശീയ കൗൺസിൽ അംഗം എ.ജി.സി.ബഷീർ, കെപിസിസി നിർവാഹക സമിതി അംഗങ്ങളായ കെ.പി.കുഞ്ഞിക്കണ്ണൻ, പി.കെ.ഫൈസൽ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, കേരളാ കോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ്, സിഎംപി നേതാവ് ടി.വി.ഉമേശൻ, ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം കരീം ചന്തേര, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ശ്രീധരൻ, കൺവീനർ എം.ടി.പി.കരീം, വി.കെ.ബാവ, കരിമ്പിൽ കൃഷ്ണൻ, വി.കെ.പി.ഹമീദലി, പി.കുഞ്ഞിക്കണ്ണൻ, ടോമി പ്ലാച്ചേരി, കെ.പി.പ്രകാശൻ, ജോസഫ് മുള്ളൻമട, സത്താർ വടക്കുമ്പാട് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!