KSDLIVENEWS

Real news for everyone

എരിയാൽ കൊല്ലമ്മ റോഡ്‌ നവീകരണം,
തടസ്സപ്പെടുത്തുന്നവരെ ഒറ്റപ്പെടുത്താൻ ഗ്രാമ സഭാ പ്രമേയം

SHARE THIS ON

എരിയാൽ കൊല്ലമ്മ റോഡ്‌ നവീകരണം,
തടസ്സപ്പെടുത്തുന്നവരെ ഒറ്റപ്പെടുത്താൻ ഗ്രാമ സഭാ പ്രമേയം

എരിയാല്‍- എരിയാല്‍ പാലത്തിന് പടിഞ്ഞാര്‍ ഭാഗത്തിലൂടെ ചേരങ്കൈ, ദിടുപ്പ പ്രദേശത്തേക്ക് കടന്ന് പോകുന്ന കൊല്ലമ്മ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡ് ഗ്രാമ സഭാ യോഗം ഐക്യഖണ്ഡേന പ്രമേയത്തിലൂടെ ആവശ്യപെട്ടു പാലത്തിന്‍ പളളിയുടെ സൈഡിലൂടെ പണ്ട് കാലം തൊട്ടേ പ്രദേശത്തേക്ക് ഉപയോഗിച്ച് കൊണ്ടിരുന്ന പ്രസ്തുത റോഡിനെ നവീകരിച്ച്‌ ഗതാഗത യോഗ്യമാക്കുന്നതിന് വേണ്ടി റോഡിന്‍റെ ഇരുവശത്തുമായി സ്ഥലങ്ങള്‍ പഞ്ചായത്തിന് പ്രദേശവാസികള്‍ വിട്ട് നല്‍കിയിട്ടുണ്ട് എന്നാല്‍ ചില വികസന വിരോധികള്‍ റോഡിന്‍റെ പ്രവര്‍ത്തിയെ അന്യായമായി തടയാന്‍ ശ്രമിക്കുകയും ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത് നാടിന്‍റെ വികസനത്തിന് തുരങ്കം വെക്കുകയാണ് ഇത്തരക്കാരെ പൊതു സമൂഹം ഒറ്റപെടുത്തമെന്നും പ്രമേയത്തിലൂടെ ആവശ്യപെട്ടു

ഈ പ്രദേശത്തെ സുമനസ്കർ നിർദ്ധന കുടുംബങ്ങൾക്ക്‌ ദാനമായി നൽകിയ സ്ഥലത്ത്‌ അഞ്ചോളം കുടുംബങ്ങൾ വീട്‌ പണി ആരംഭിച്ച്‌ മെയിൻ സ്ലാബ്‌ വരെ എത്തിയിരിക്കുകയാണ്‌ വഴി തടസ്സപ്പെടുത്തുന്നത്‌ മൂലം ഇത്‌ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്‌.
കൂടാതെ സ്വന്തമായി അംഗനവാടി കെട്ടിടമില്ലാതെ പ്രയസപ്പെടുന്ന വാർഡിൽ അംഗനവാടി കെട്ടിടം പണിയുന്നതിന്ന് ദാനമായി നൽകിയ സ്ഥലത്ത്‌ ഇത്‌ മൂലം തടസ്സം നേരിട്ട്‌ കൊണ്ടിരിക്കുകയാണ്‌
ദേശീയ പാത വികസനത്തിന്റെ ഭാഗമായി വീടും സ്ഥലവും നഷ്ടപ്പെട്ടവരും ഈ പ്രദേശത്തെയാണ്‌ ആശ്രയിച്ചിരുന്നത്‌

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!