കോവിഡ് പ്രതിരോധം ; ഇന്ത്യ ഇതുവരെ വിതരണം ചെയ്തത് ആറ് കോടി വാക്സിൻ ഡോസുകൾ

കോവിഡ്പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യ ഇതുവരെ വിതരണം ചെയ്തത് ആറ് കോടി വാക്സിന് ഡോസുകള്‍. ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് അവരുടെ പ്രതിരോധയജ്ഞത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ 6 കോടി വാക്സിന് ഡോസുകള്‍ കയറ്റി അയച്ചത്.
ഇന്ത്യയില്‍ ആഭ്യന്തര ഉപയോഗത്തിനാവശ്യമുള്ളതിലധികം ഉത്പാദനം നടക്കുന്നുണ്ടെന്നും രാജ്യത്തിന്റെ ആവശ്യം കഴിഞ്ഞ് ശേഷിക്കുന്ന അളവ് വാക്സിന് വരും ആഴ്ചകളിലും മാസങ്ങളിലും പങ്കാളിത്ത രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തിനാവശ്യമായ അളവ് വാക്സിന് സംഭരിക്കാന്‍ ഉത്പാദകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അശ്വിനി കുമാര്‍ ചൗബെ രാജ്യസഭയില്‍ വ്യക്തമാക്കി.

