മുഖ്യമന്ത്രി പിണറായിയുടെ അകമ്പടി വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചു ; വാഹനം നിയന്ത്രിക്കാനായതിനാൽ അപകടം ഒഴിവായി

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് അകമ്ബടിയായി പോയ വാഹനം അപകടത്തില്‍പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. ഓടിക്കൊണ്ടിരിക്കെ വാഹനത്തിന്റെ പുറകിലെ ഒരു ടയര്‍ ഊരിത്തെറിച്ചു. പാലക്കാട് പട്ടാമ്ബി കൊപ്പത്തിന് സമീപമാണ് അപകടം. മലപ്പുറത്തെ തെരഞ്ഞെടുപ്പ് പരിപാടി കഴിഞ്ഞ് പാലക്കാടേക്ക് പോവുകയായിരുന്നു മുഖ്യമന്ത്രി. വാഹനം നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. വാഹനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

