തൃശൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍

തൃശൂർ: തൃശൂർ കണ്ടശാംകടവ് മാമ്പുള്ളിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
മാമ്പുള്ളി കോരത്ത് കുടുംബ ക്ഷേത്രത്തിനു സമീപം കോരത്ത് ഗോപാലൻ (78), ഭാര്യ മല്ലിക (70), മകൻ റിജോയ് (40) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോപാലനും റിജോയിയും മുൻ വശത്തെ മുറിയിലും മല്ലിക അടുക്കള ഭാഗത്തെ മുറിയിലുമാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
മൂന്ന് ആത്മഹത്യാ കുറിപ്പുകൾ വീട്ടിനുള്ളിൽനിന്ന് ലഭിച്ചു. മകൻ റിജോയിയുടെ ദാമ്പത്യത്തിലെ പ്രശ്നമാണ് മരണകാരണമായി പറയുന്നത്. പ്രശ്നം പരിഹരിക്കാനെത്തിയ കൗൺസിലർ മോശമായി പെരുമാറിയതായും നാട്ടുകാർ പറയുന്നു. അന്തിക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

