KSDLIVENEWS

Real news for everyone

ചെറുവത്തൂർ സംഭവം: മക്കളെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് റിപ്പോർട്ട്

SHARE THIS ON

ചെറുവത്തൂർ ∙ പിലിക്കോട് മടിക്കുന്നിലെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ കഴിഞ്ഞ ദിവസം അച്ഛനും 2 മക്കളും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവംമക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്ന് പൊലീസ് പറഞ്ഞു. അച്ഛൻ രുകേഷിന്റെത് തൂങ്ങി മരണമാണ് എന്ന് റിപ്പോർട്ടിലുണ്ട്.

കഴിഞ്ഞ ദിവസം രാവിലെയാണ്  മക്കളായ വൈദേഹി(10), ശിവന്ദ്(6) എന്നിവരുടെയും പിതാവ് രുകേഷ്(37)ന്റയും മൃതദേഹം രുകേഷിന്റെ മടിക്കുന്നിലെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ കണ്ടെത്തിയത്. രുകേഷിന്റെ ബൈക്കിലെ പോക്കറ്റിൽ നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

ഭാര്യയുമായുള്ള സ്വരചേർച്ചയില്ലായ്മയാണ് കാരണം എന്ന് കത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റ് മോർട്ടത്തിനു ശേഷം കൊണ്ടുവന്ന മൃതദേഹങ്ങൾ മടിവയലിലെ സിപിഎം ഓഫിസിൽ പൊതുദർശനത്തിനു വച്ചശേഷം മടിക്കുന്ന് സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!