KSDLIVENEWS

Real news for everyone

ജില്ലയിൽ മാസ്ക് ഇടാതെ നടന്നാൽ പിടി വീണതു തന്നെ; ഇനി ഫ്ലൈയിംഗ് സ്ക്വാഡിനും പിടികൂടാൻ അധികാരം

SHARE THIS ON

കാസർകോട് : മാസ്ക് ധരിക്കാതെ നടന്ന 88552 പേർക്കെതിരെ ജില്ലയിൽ ഇതുവരെ കേസെടുത്തു . ജില്ലയിൽ മാസ്ക് ഇടാതെ നടക്കുന്നവരെ പിടികൂടാൻ പൊലീസിനും സെക്ടറൽ മജിസ്ട്രേറ്റുമാർക്കും പുറമേ ഇനി മുതൽ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരിച്ച ഫ്ളെയിങ് സ്ക്വാഡിനും അധികാരം നൽകി . മാസ്ക് ധരിക്കാതെ കറങ്ങി നടക്കുന്നവരുടെ എണ്ണത്തിൽ പ്രതിദിനം വലിയ വർധനവാണുള്ളത് . മാസ്ക് ധരിക്കാതെ നടന്നാൽ 500 രൂപയാണ് പിഴ . ശരാശരി കുറഞ്ഞത് 200 പേരെങ്കിലും പ്രതിദിനം മാസ്ക് ഇടാതെ നടന്ന് പൊലീസ് പിടിയിലാവുന്നുണ്ട് . കോവിഡ് 19 നിർദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ 11796 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത് . 1359 വാഹനങ്ങളും കഡിയിലെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!