KSDLIVENEWS

Real news for everyone

ജോസഫും മോന്‍സും എംഎല്‍എ സ്ഥാനം രാജിവെച്ചു; ചിഹ്നത്തില്‍ അനിശ്ചിത്വം തുടരുന്നു

SHARE THIS ON

കോട്ടയം: കേരള കോൺഗ്രസ് എംഎൽഎമാരായ പി.ജെ.ജോസഫും മോൻസ് ജോസഫും സ്ഥാനം രാജിവെച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് എംഎൽഎ സ്ഥാനം രാജിവെച്ചിരിക്കുന്നത്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനൊപ്പം നിന്ന് മത്സരിച്ചാണ് ഇവർ 2016-ൽ ജയിച്ചത്.

ജോസ് കെ.മാണിയുമായി വിട്ടുപിരിഞ്ഞ ജോസഫിന് രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പി.ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള വിഭാഗം പി.സി.തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിൽ ലയിച്ചത്.

ഇതിനിടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കേരള കോൺഗ്രസ് സ്ഥാനാർഥികൾക്ക് ഒറ്റ ചിഹ്നം അനുവദിക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചിട്ടില്ല. ഒറ്റ ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.സി.തോമസാണ് കത്ത് നൽകിയത്. എന്നാൽ സങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കമ്മീഷൻ ഇത് പരിഗണിച്ചിട്ടില്ല. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിനമാണിന്ന്. ഈ റിപ്പോർട്ട് വരുന്നത് വരെ കേരള കോൺഗ്രസ് സ്ഥാനാർഥികളാരും ഇതുവരെ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!