KSDLIVENEWS

Real news for everyone

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 15-ാം ഉറൂസ് മുബാറകിന് കൊടി ഉയര്‍ന്നു

SHARE THIS ON

പുത്തിഗെ: മുഹിമ്മാത്ത് സ്ഥപനങ്ങളുടെ ശില്‍പ്പിയും പ്രമുഖ ആത്മീയ പണ്ഡിതനുമായ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 15-ാം ഉറൂസ് മുബാറകിന് കൊടി ഉയര്‍ന്നു. എട്ടിക്കുളം താജുല്‍ ഉലമ മഖാം, സഅദിയ്യ നൂറുല്‍ ഉലമ മഖാം, ഇച്ചിലങ്കോട് മാലിക് ദീനാര്‍ മഖാം, കാഞ്ഞങ്ങാട് ആലംപാടി ഉസ്താദ് മഖാം, മുഹിമ്മാത്ത് അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തുകള്‍ക്ക് ശേഷം നടന്ന ചടങ്ങില്‍ മുഹിമ്മാത്ത് വൈസ് പ്രസിഡണ്ട് സിഎന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി, മഖാം സിയാറത്തുകള്‍ക്ക് സയ്യിദ് ഇസ്മായില്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അഹ്‌മദ് ജമലുല്ലൈലി തങ്ങള്‍ കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഖത്മുല്‍ ഖുര്‍ആന്‍ സംഗമത്തിന് സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് മദനി തങ്ങള്‍ മൊഗ്രാല്‍ നേതൃത്വം നല്‍കി. സയ്യിദ് അത്താഉള്ള തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സംഗമത്തില്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അൂബ്ദുല്‍ റഹ്‌മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി മുഖ്യ പ്രഭാഷമണം നടത്തി. സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, ബിഎസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ റഹ്‌മാന്‍ അഹസനി, ഇത്തിഹാദി മുഹമ്മദ് ഹാജി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, എം അന്തുഞ്ഞി മൊഗര്‍, സിദ്ദീഖ് സഖാഫി ആവള ,ഉമര്‍ സഖാഫി കൊമ്പോട്, തുടങ്ങിയവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ കാമില്‍ സഖാഫി സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!