KSDLIVENEWS

Real news for everyone

ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ്ജ് ട്വന്റി 20-യില്‍ ചേര്‍ന്നു

SHARE THIS ON

കൊച്ചി: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ്ജ് ട്വന്റി 20-യിൽ ചേർന്നു. ഉമ്മൻചാണ്ടിയുടെ മൂത്ത മകൾ മറിയയുടെ ഭർത്താവാണ് വർഗീസ് ജോർജ്ജ്. ശനിയാഴ്ച രാവിലെ കൊച്ചിയിൽ ചേർന്ന ട്വന്റി 20 ഉപദേശക സമിതി യോഗത്തിലാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നത്.

ട്വന്റി 20 ഉപദേശക സമിതി ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് അംഗത്വം നൽകി വർഗീസ് ജോർജ്ജിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. പാർട്ടിയുടെ ഉപദേശക സമിതി അംഗമായും യൂത്ത് വിങ് കോ ഓർഡിനേറ്ററായും അദ്ദേഹം പ്രവർത്തിക്കും. വിദേശത്ത് ഒരു കമ്പനിയുടെ സി.ഇ.ഒ. പദവിയിലുള്ള ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം ട്വന്റി 20യിൽ ചേർന്നത്.

വർഗീസ് ജോർജ്ജിന് പുറമേ നടൻ ലാലും അദ്ദേഹത്തിന്റെ മരുമകൻ അലൻ ആന്റണിയും ട്വന്റി 20-യിൽ ചേർന്നിട്ടുണ്ട്. ലാലിനെ പാർട്ടി ഉപദേശക സമിതി അംഗമായും അലനെ യൂത്ത് വിങ് പ്രസിഡന്റായും തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!