ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കെ.എസ്.ഇ.ബി. ഓവർസിയർ അറസ്റ്റിൽ

കാസര്‍കോട്: കെ.എസ്.ഇ.ബി.യില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിപ്പ് . കേസില്‍ കെ.എസ്.ഇ.ബി. ഓവര്‍സിയര്‍ പിടിയില്‍ . ഇടുക്കി അറക്കുളം മൂലമറ്റം മാളിയേല്‍ സുരേഷ് ബാബു (56) വിനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റുചെയ്തത് .കാസര്‍കോട് നെല്ലിക്കുന്ന് കെ.എസ്.ഇ.ബി. സെക്ഷനിലെ ഓവര്‍സിയറാണ് ഇയാള്‍.
മുളങ്കുന്നത്തുകാവില്‍ ജോലിചെയ്യുന്നതിനിടെ ചൂലിശേരി സ്വദേശിയായ യുവാവിന് ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെന്നാണ് ഇയ്യാള്‍ക്കെതിരെയുള്ള കേസ്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. അനന്തലാലിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് . എസ്.ഐ വി. വിജയരാജന്‍, എ.എസ്.ഐ. സന്തോഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അഖില്‍, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് .

