KSDLIVENEWS

Real news for everyone

ഇല്ലാത്ത കരാര്‍ ഉണ്ടെന്ന് പറഞ്ഞാണ് യു ഡി എഫ് വോട്ട് പിടിക്കാന്‍ നോക്കുന്നത്- ജെ മേഴ്സികുട്ടിയമ്മ

SHARE THIS ON

കൊല്ലം:മത്സ്യത്തൊഴിലാളികൾക്ക് പിണറായി സർക്കാർ നൽകിയ പരിഗണയിലുള്ള വിഭ്രാന്തിയാണ് യു ഡി എഫിനെന്നു ജെ മെഴ്സികുട്ടിയമ്മ. ഇല്ലാത്ത കരാറിനെക്കുറിച്ചു അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പിന്നിൽ ഈ വിഭ്രാന്തിയാണെന്നും അവർ പറഞ്ഞു.

ജെ മേഴ്സികുട്ടിയമ്മ.

ഇ എം സി സി കരാറുമായി ബന്ധപ്പെട്ട് കേരള സർക്കാരിന് അധികാരമില്ലാത്ത കാര്യത്തെക്കുറിച് നുണ പറയുകയാണ് യു ഡി എഫ്. ഇല്ലാത്ത കരാർ ഉണ്ടെന്നും പറഞ്ഞാണ് യു ഡി എഫ് വോട്ട് പിടിക്കാൻ നോക്കുന്നതെന്നും അവർ ആരോപിച്ചു.

അടിസ്ഥനില്ലാത്ത ആരോപണങ്ങളിലൂടെയാണ് യു ഡി എഫ് ജീവിക്കുന്നത്. വസ്തുതകളുമായി വരട്ടെ. അപ്പോൾ ഏറ്റുമുട്ടാം. സ്വന്തം നിഴലിനോട് തന്നെയാണ് യു ഡി എഫ് യുദ്ധം ചെയുന്നത്.

മറ്റേതൊരു മേഖലയേക്കാളും പിന്നോക്കം നിൽക്കുന്ന തൊഴിൽ വിഭാഗം എന്ന നിലയിൽ മത്സ്യത്തൊഴിലാളികൾക്ക് ഏറ്റവുമധികം പരിഗണന നൽകിയ കാലഘട്ടമാണ് പിണറായി വിജയൻ സർക്കാരിന്റേത്. ആ പരിഗണയിലുള്ള വിഭ്രാന്തിയാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും അവർ ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ വമ്പിച്ച വിജയമാണ് തീരദേശ മേഖലയിൽ ഉണ്ടായത്. അതിലുള്ള വിഭ്രാന്തിയാണ് ഇപ്പോൾ കാണുന്നതെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!