മെമു; ഇടത് ജനപ്രതിനിധികൾ സത്യാഗ്രഹം നടത്തി

കാസർകോട്: മെമു ട്രെയിൻ സർവീസ് മംഗളൂരുവരെ നീട്ടണമെന്നാവശ്യപ്പെട്ട് ഇടത് ജനപ്രതിനിധികൾ കാസർകോട് റെയിൽവേ സ്റ്റേഷന് മുന്നിൽ സത്യാഗ്രഹം നടത്തി. ജില്ലയിലെ ഗ്രാമ-ബ്ലോക്ക്, മുനിസിപ്പൽ, ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ പങ്കെടുത്തു. സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം പി.കരുണാകരൻ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷയായിരുന്നു
നഗരസഭാ അധ്യക്ഷമാരായ ടി.വി.ശാന്ത, കെ.വി.സുജാത, ബ്ലോക്ക് പ്രസിഡന്റുമാരായ എം.ലക്ഷ്മി, സിജി മാത്യു, കെ.മണികണ്ഠൻ, സുബ്ബണ്ണ ആൾവ, എസ്.പ്രീത, കുര്യാക്കോസ്, മുഹമ്മദ് ഹനീഫ, അസിനാർ നുള്ളിപ്പാടി, സി.ജെ.സജിത്ത്, എം.മനു എന്നിവർ സംസാരിച്ചു.

