അധികാരത്തിലെത്തിയാല്‍ ഡോ.എസ്.എസ്.ലാലാകും ആരോഗ്യ മന്ത്രി- മുല്ലപ്പള്ളി രാമചന്ദ്രന്

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാൽ കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർഥി ഡോ.എസ്.എസ്.ലാൽ ആരോഗ്യ മന്ത്രിയാകുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
കഴക്കൂട്ടത്ത് ഞങ്ങൾ നിർത്തിയ സ്ഥാനാർഥി അന്താരാഷ്ട്ര പ്രശസ്തനായിട്ടുള്ള ആളാണ്. പോതു ജനാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഒരു വലിയ മനുഷ്യനാണ് ഡോ.എസ്.എസ്.ലാൽ. നൂറോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ലോകാരോഗ്യ സംഘടനയിൽ പ്രവർത്തിച്ചിട്ടുള്ള ആളാണ് അദ്ദേഹമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അദ്ദേഹം വിജയിച്ച് ഞങ്ങൾ അധികാരത്തിൽ വന്നാൽ എസ്.എസ്.ലാലിന് കൊടുക്കേണ്ട വകുപ്പിനെ കുറുച്ച് പോലും ഞങ്ങൾ വ്യക്തതയുണ്ട്. ആരോഗ്യ മന്ത്രി സ്ഥാനം തന്നെ അദ്ദേഹത്തിന് നൽകുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേത അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷൻ.

