KSDLIVENEWS

Real news for everyone

സൗദിയിൽ ഇന്ന് 367 പേർക്ക് കൂടി കോവിഡ്; ഏഴ് മരണം; 277 പേർ രോഗ മുക്തരായി

SHARE THIS ON

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഏഴ് മരണങ്ങള്‍ കൂടി ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. 367 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 277 പേർ  രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,85,020 ആയി. ഇവരിൽ 3,74,412 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6,609 ആയി.

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3,999 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 584 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ രോഗ മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കേസുകൾ: റിയാദ് 165, കിഴക്കൻ പ്രവിശ്യ 74, മക്ക 46, അൽ ഖസീം 18, ഹാഇൽ 15, അസീർ 12, മദീന 11, തബൂക്ക് 9, വടക്കൻ അതിർത്തി മേഖല 6, അൽജൗഫ് 4, ജീസാൻ 3, നജ്റാൻ 2, അൽബാഹ 2.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!