KSDLIVENEWS

Real news for everyone

മംഗൽപ്പാടി ജനകീയ വേദി ഓഫിസ് ഉദ്ഘാടനം ചെയ്തു

SHARE THIS ON

ഉപ്പള: മംഗൽപാടിയുടെ വികസനങ്ങൾക്ക് വേണ്ടി കക്ഷിരാഷ്ട്രീയത്തിന്നതീതമായി പ്രവർത്തിച്ചു സർവ്വരുടെയും പ്രശംസ ഏറ്റുവാങ്ങിയ മംഗല്പാടി ജനകീയ വേദി ഉപ്പളയിൽ ഓഫീസ് ആരംഭിച്ചു.

ലോകപ്രശസ്തനും, പത്മശ്രീ ജേതാവുമായ ശ്രീ. ഹജ്ജബ്ബ  അറക്കള എംജെവി ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു, തുടർന്ന് നടന്ന സാംസ്കാരിക സെമിനാർ കവിയും ചിന്തകനുമായ ഡോക്ടർ വിനോദ്കുമാർ പെരുമ്പള  നിർവ്വഹിച്ചു, ലണ്ടൻ മുഹമ്മദ് ഹാജി, ഖയ്യും മാന്യ, കൂക്കൾ ബാലകൃഷ്ണൻ , മുഹമ്മദ് മോണു ഹിന്ദുസ്ഥാൻ, തുടങ്ങിയ സമൂഹത്തിന്റെ നാണത്തുറകളിൽ നിന്നുള്ള ഒട്ടനവധി സാമൂഹ്യ സംസ്ക്കാരിക പ്രവർത്തകർ പങ്കെടുത്തു, അഡ്വാ. കരീം പൂന അധ്യക്ഷത വഹിച്ചു, മഹമൂദ് കൈകമ്പ ,   , റൈഷാദ് ഉപ്പള,ഹനീഫ് ഗോൾഡ്ക്കിങ്, സൈൻ അടുക്ക, ആശാഫ് മൂസക്കുഞ്ഞി, അഷ്‌റഫ്‌ മദർ ആർട്സ്,ഖലീൽ ഷിറിയ, ഷംസുകുബണുർ അൻവർ മുട്ടം,അബ്ദുല്ല, കോട്ട, അജ്മൽ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ വെച്ചു പെരിങ്കടി സ്വദേശിയായ Dr. ഖദീജ ജസീല (phd), ഇതര മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളായ അംനഖാലിദ്, .അസ്ന,  തൻവി
എന്നിവരെ മോമെന്റൊയും, പ്രശംസ പത്രവും നൽകിയ ആദ്ധരിച്ചു
നാടിന്റെ സാമൂഹ്യ വും രാഷ്ട്രീയവുമായ  വിഷയങ്ങൾ വേണ്ടി സ്വയം മുന്നോട്ട് വന്ന കൂട്ടായ്മായായ എംജെവി യുടെ ഇനിയുള്ള പ്രവർത്തനങ്ങൾക്കും, കൂടിയാലോചനകളും
ഉപ്പളയിലുള്ള പുതിയ ഓഫീസ്  കേന്ദ്രീകരിച്ചു പ്രവർത്തിക്കുമെന്ന് എംജെവി നേതാക്കൾ അറിയിച്ചു, അബൂ തമാം, സ്വാഗതവും , സിദ്ധീക്കൈകമ്പ നന്ദിയും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!