തിരുവനന്തപുരം | ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി കെ ടി ജലീല്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മന്ത്രിയുടെ ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവാണ്. മന്ത്രിക്കൊപ്പം കരിപ്പൂര്‍ വിമാനത്താവള ദുരന്ത സ്ഥലം സന്ദര്‍ശിച്ച ഗണ്‍മാനാണ് രോഗം സ്ഥിരീകരിച്ചത്.
ഇത് രണ്ടാം തവണയാണ് ജലീല്‍ നിരീക്ഷണത്തില്‍ പോകുന്നത്. കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മലപ്പുറം ജില്ലാ കലക്ടര്‍, അസി. കലക്ടര്‍, സബ് കലക്ടര്‍ എസ് പി, എ എസ് പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയും ജലീല്‍ ഉള്‍പ്പെടെ ഏഴു മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു.