രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 69,293 പേർക്ക് കൂടി രോഗബാധ; 912 മരണം
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 30,44,490 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,293 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
912 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം ഇതോടെ 56706 ആയി ഉയർന്നു. 1.86 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. നിലവിൽ 7,07,668 പേരാണ് ചികിത്സയിൽ കഴിയുന്നത്. 22,80,566 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 74.90 ശതമാനമായി ഉയർന്നിട്ടുണ്ട്
മഹാരാഷ്ട്രയിൽ ഇന്നലെ 14,492 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 6.61 ലക്ഷമായി. ആന്ധ്രയിൽ 10276 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കർണാടകയിൽ 7330 പേർക്കും തമിഴ്‌നാട്ടിൽ 5980 പേർക്കും യുപിയിൽ 5375 പേർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.