സഊദിയില്‍ ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 39 പേർ; മൊത്തം മരണം 3619
ദമാം : സഊദിയില്‍ 24 മണിക്കൂറിനിടെ 39 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 3619 ആയി. രാജ്യത്ത് പുതിയ രോഗികളുടെ എണ്ണം കുറയുകയും രോഗമുക്തി നിരക്ക് കൂടുകയുമാണ്. 1374 പേര്‍ ഇന്നലെ രോഗമുക്തരായി.
306370 പേര്‍ക്കാണ് ഇതുവരെ സഊദിയില്‍ രാഗം സ്ഥിരീകരിച്ചത്. ഇതില്‍ 278,441 പേര്‍ ഇതിനകം രോഗമുക്തി നേടി. 24310 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് .ഇവരില്‍ 1652 പേരുടെ നില ഗുരുതരമാണ്.
ശനിയാഴ്ച രോഗം സ്ഥിതീകരിച്ചവരില്‍ 55 ശതമാനം പുരുഷന്മാരും 45 ശതമാനം സ്ത്രീകളുമാണ്, രോഗബാധിതരെ കണ്ടെത്തുന്നതിനായി ആരോഗ്യായമന്ത്രാലയം 46,22,637 കൊവിഡ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രാലയം അറിയിച്ചു.