അമേരിക്കൻ പാർലമെന്റിന് നേരെ ആക്രമണം ; അക്രമിയെ വെടിവച്ചുകൊന്നു ; നടുക്കം രേഖപ്പെടുത്തി ജോ ബെഡൻ

വാഷിംഗ്ടണ്‍: ക്യാപിറ്റോള്‍ ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സുരക്ഷാവലയത്തിലേക്ക് അഞ്ജാന്‍ നടത്തിയ കാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ദുഖത്തിനൊപ്പം രാജ്യം ഒന്നാകെ ചേരുന്നു എന്നാണ് ബൈഡന്റെ വാക്കുകള്‍. ഇന്നലെയാണ് ക്യാപിറ്റോള്‍ മന്ദിരത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റിയും കത്തി വീശിയും അക്രമി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
വില്യം ഇവാന്‍ എന്ന പൊലീസുകാരനാണ് കൊല്ലപ്പെട്ടത്, മറ്റൊരു പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റിട്ടും ഉണ്ട്. അക്രമിയെ പൊലീസ് വെടിവച്ചു വീഴ്ത്തി. ആക്രമണത്തിന്റെ കാരണത്തെ വ്യക്തമായിട്ടില്ലെങ്കിലും ഭീകരാക്രമണം അല്ലെന്നാണ് പ്രാഥമിക സൂചന.ജനുവരിയില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് എതിരായ പ്രതിഷേധത്തിന് ഒടുവില്‍ നടന്ന ക്യാപിറ്റോള്‍ കലാപത്തില്‍ ഒരു പൊലീസുകാരനടക്കം 5 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Post your Comment

