സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഇന്നും കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല; സുഖമില്ലെന്ന് വിശദീകരണം

കൊച്ചി: ഡോളർക്കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല. സുഖമില്ലാത്തതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് സ്പീക്കർ കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്.
നേരത്തെ സ്പീക്കർക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. പിന്നീട് കഴിഞ്ഞമാസം അവസാനമാണ് ഏപ്രിൽ എട്ടിന് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് വീണ്ടും നോട്ടീസ് നൽകിയത്. സ്പീക്കർക്കെതിരേ ശക്തമായ മൊഴികളുള്ളതിനാൽ അദ്ദേഹത്തിൽനിന്ന് വിശദീകരണം ലഭിച്ചേ മതിയാകൂ എന്നാണ് കസ്റ്റംസിന്റെ നിലപാട്. തുടർച്ചയായി സ്പീക്കർ ചോദ്യംചെയ്യലിൽനിന്ന് ഒഴിഞ്ഞുമാറുന്നതിനാൽ കസ്റ്റംസ് ഇനി കടുത്ത നടപടികളിലേക്ക് പോകാനും സാധ്യതയുണ്ട്.
അതിനിടെ, ക്രൈംബ്രാഞ്ചിനെതിരേ ഇ.ഡി. നൽകിയ ഹർജിയിൽ ഇന്ന് ഹൈക്കോടതി വാദം കേൾക്കും. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാകും ഇ.ഡിയ്ക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരാവുക. ഹർജിയിൽ സംസ്ഥാന സർക്കാർ രണ്ട് എതിർസത്യവാങ്മൂലം സമർപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.