മൊഗ്രാൽപുത്തൂരിന് ആശ്വാസം പകർന്ന്
വൈറ്റ് ഗാർഡ്
കാസർകോട്
മൊഗ്രാൽ പുത്തൂർ: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വൈറ്റ് ഗാർഡിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന സേവന – കാരുണ്യ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. നാടിനും നാട്ടുകാർക്കും പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ കീഴിലുള്ള വൈറ്റ്ഗാർഡിൻ്റെ സേവനങ്ങൾ അനുഗ്രഹവും ആശ്വാസമാവുകയും ചെയ്യുന്നു.ഓരോ ദിവസവും നിരവധി വിത്യസ്തമായ പ്രവൃത്തികളാണ് ചെയ്യുന്നത്.നാടിൻ്റെയും ജനങ്ങളുടെയും പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെട്ടാൻ ഉടൻ ഓടിയെത്തി ആശ്വാസം പകരുന്നു. നാട്ടുകാർക്ക് മാത്രമല്ല അതിഥി തൊഴിലാളികൾക്കും വൈറ്റ് ഗാർഡിൻ്റെ സേവനങ്ങൾ സഹായമാകുന്നു. പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും ഓടിയെത്തി എല്ലാ മേഖലകളിലും തിളക്കമാർന്ന പ്രവർത്തനങ്ങൾ നടത്തി ജനങ്ങളുടെ കയ്യടി നേടി മുന്നേറുകയാണ് മൊഗ്രാൽ പുത്തൂരിലെ വൈറ്റ് ഗാർഡ് പ്രവർത്തകർ