മുൻ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു.
ന്യൂഡല്‍ഹി |മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. അദ്ദേഹം അബോധാവസ്ഥയില്‍ ആണെന്നു ഡല്‍ഹി ആര്‍മി റിസേര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രി അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധയ്ക്കുള്ള ചികിത്സയിലാണ് അദ്ദേഹം.
മറ്റ് ശാരീരിക അവസ്ഥകളിലും മാറ്റമില്ലാതെ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു