സിഎ കോഴ്സ് ബിരുദാനന്തര ബിരുദത്തിന് തുല്യമാക്കണം- യുജിസി

ന്യൂഡെല്‍ഹി: ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ക്കും തൊഴിലന്വേഷകർക്കും ഏറെ ഗുണകരമായ നീക്കവുമായി യുജിസി. ചാര്‍ടേഡ് അകൗണ്ടന്‍സിയും കോസ്റ്റ് അകൗണ്ടന്‍സിയും കമ്ബനി സെക്രടറിഷിപും ബിരുദാനന്തരബിരുദത്തിന് തുല്യമാക്കണമെന്നാണ് യു ജി സി ആവശ്യമുന്നയിച്ചിരിക്കുന്നത്. ഇന്‍സ്റ്റിറ്റിയൂട് ഓഫ് ചാര്‍ടേഡ് അകൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയാണ് സി എ കോഴ്‌സുകള്‍ നടത്തുന്നത്. ഇന്‍സ്റ്റിറ്റിയൂട് ഓഫ് കമ്ബനി സെക്രടറീസും ഇന്‍സ്റ്റിറ്റിയൂട് ഓഫ് കോസ്റ്റ് അകൗണ്ടന്റ്‌സുമാണ് മറ്റു രണ്ടു യോഗ്യതകളും നല്‍കുന്നത്. ഇവ സര്‍വകലാശാലകള്‍ അല്ലാത്തതിനാല്‍ ഇവക്ക് ബിരുദങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ അംഗങ്ങളാക്കും.