സ്വര്‍ണക്കടത്തു കേസ്; നാലുപേര്‍ കൂടി അറസ്റ്റില്‍
തിരുവനന്തപുരം | നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) അറസ്റ്റു ചെയ്തു. സി വി ജിഫ്സല്‍, പി അബൂബക്കര്‍, മുഹമ്മദ് എ ഷമീം, പി എം അബ്ദുല്‍ ഹമീം എന്നിവരെയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) അറസ്റ്റു ചെയ്തത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ള ഇവരുടെ വീടുകളിലും ജ്വല്ലറികളിലും അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. ഇതോടെ, കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 20 ആയി.