മിൻഹ ഓൺലൈൻ ഇസ്ലാമിക് സ്റ്റഡീസ്; ഫത്ത്ഹേ മുനവ്വർ29ന്
കാസർകോട്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി വനിതകളുടെ ആത്മീയ പുരോഗതി ലക്ഷ്യമാക്കി മിൻഹ എജ്യുക്കേഷനൽ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന മിൻഹ ഓൺലൈൻ ഇസ്ലാമിക് ക്ലാസിന്റ ഭാഗമായി ഫത്ത്ഹേ മുനവ്വർ (ഉൽഘാടന സെഷൻ) പരിപാടി ഓഗസ്റ്റ് 29 ശനിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് നടക്കും.
റഫാ റഫീഖ് സാക്കിയ സ്വാഗതം ആശംസിക്കും ഹാഫിളത്ത് ഫാത്തിമ ലൂന ഖിറാഅത്ത് പാരായണവും ഹാഫിളത്ത് ഫാത്തിമത്ത് സനാ പ്രാരംഭ പ്രാർത്ഥനയും നടത്തും. ഡയറക്ടർ ഫാത്തിമ മിസ്‌രിയ്യ അദ്ധ്യക്ഷം വഹിക്കും. പ്രമുഖ സയ്യിദ് കുടുംബത്തിലെ പ്രഗത്ഭ വനിതാ പണ്ഡിത സയ്യിദ് ഖദീജത്ത് അൽ കൗസർ ഉൽഘാടനം ചെയ്യും കോഡിനേറ്റർ ആലിമത്ത് സുമയ്യ അബ്ദുൽ ഖാദർ ‘മാതൃക കുടു
ബിനി’എന്ന വിഷയം അവതരിപ്പിക്കും ഖദീജത്ത് ജുവൈരിയ സാക്കിയ അൽ ഫാഹിമ അസ്മാഉൽ ഹുസ്ന മജ്ലിസിന് നേതൃത്വം നൽകും ശമീമ സാക്കിയ അൽ ഫാഹിമ നന്ദി പ്രകാശിപ്പിക്കും.
തുടർന്ന് എലാ ദിവസവും അരമണിക്കൂർ വീതം രണ്ട് പിരീഡുകളായി വാട്സാപ്പ് വഴി ക്ലാസുകൾ നടക്കും ഖുർആൻ,തജ്‌വീദ്,ഹദീസ്,ഫിഖ്ഹ്,അദ്കാർ,മൗലീദ്,ബുർദ എന്നീ വിഷയങ്ങൾക്ക് പുറമെ പ്രമുഖ വനിതാ പണ്ഡിതകളുടെ നേതൃത്വത്തിൽ കൗൺസിൽ ക്ലാസുകളും നടക്കും നാല് മാസത്തെ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.
കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർ 7356582221
9567252273
8848276947 എന്നീ നമ്പറിൽ ബന്ധപ്പെടണമെന്ന് ഡയറക്ടർ അറിയിച്ചു.
▫️▫️▫️▫️▫️▫️▫️