ക്വാറന്റൈൻ അവസാനിച്ചു ; കോവിഡ് കണക്കുകളുമായി മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലെത്തും
തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിന് പോയി ദിവസങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണുന്നു. ആറ് മണിക്കാവും ഇന്നത്തെ കൊവിഡ് കണക്കുകളുമായി മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുക. കരിപ്പൂര്‍ വിമാനാപകടത്തിന് ശേഷം അവിടെ മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന മലപ്പുറം ജില്ലാ കളക്ടര്‍, സബ് കളക്ടര്‍, മലപ്പുറം എസ്.പി എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ക്വാറന്റൈനില്‍ പോയത്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താസമ്മേളനം താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ അനവധി രാഷ്ട്രീയാരോപണങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെയാണ് മുഖ്യമന്ത്രി വീണ്ടും മാധ്യമങ്ങളെ കാണുന്നത്.