പെരുന്നാൾ കിറ്റ് നൽകി
എസ് വൈ എസ് “സാന്ത്വനം” ടീം പടന്നക്കാട്

പടന്നക്കാട് : കോവിഡ് എന്ന മഹാ മാരിയിൽ ലോക്ഡൗൺ പ്രമാണിച്ച് കഷ്ടപ്പെടുന്ന നാട്ടിലെ പാവപ്പെട്ട 25 ഓളം കുടുംബങ്ങൾക്ക് SYS പടന്നക്കാട് സാന്ത്വനം ടീം കേരള മുസ്ലിം ജമാ അത്തും, SSF യൂണിറ്റ് കമ്മിറ്റിയോടൊപ്പം ചേർന്ന് പെരുന്നാൾ കിറ്റ് നൽകി, ഒരു കുടുംബത്തിന്ന് പെരുന്നാൾ വിഭവം ഉണ്ടാക്കാനുള്ള മുഴുവൻ സാധനങ്ങളും അടങ്ങിയ കിറ്റായിരുന്നു ഓരോ വീടുകളിലും എത്തിച്ച് നൽകിയത് . വിതരണ ചടങ്ങിൽ കേരള മുസ്ലിം ജമാ അത്ത് പ്രസിഡണ്ട് ബഷീർ സഖാഫി, സെക്രട്ടറി ഇസ്മായിൽ അഞ്ചില്ലത്, SYS യൂണിറ്റ് പ്രസിഡണ്ട് സുലൈമാൻ ശാമിൽ ഇർഫാനി സെക്രട്ടറി സിദ്ധീഖുൽ മിസ്ബാഹ് , മദ്രസാ മാനേജ്മെന്റ് സെക്രട്ടറി റഫീഖ് M , SSF യൂണിറ്റ് നേതാവ് അബ്ദുറഹ്മാൻ , ഇ ഉസ്മാൻ തുടങ്ങിയവർ സംബന്ധിച്ചു