ഇരട്ടത്താപ്പ് കൊറോണയിലും, പറയാതെ വയ്യ! ✒️ സിറാജ് ചൗക്കി
ഇരട്ടത്താപ്പ് കൊറോണയിലും, പറയാതെ വയ്യ!
✒️ സിറാജ് ചൗക്കി
രണ്ടാം കോവിഡ് തരംഗം സംഹാര താണ്ഡവമാടുന്നു; കരുതലും ജാഗ്രതയും കൊണ്ട് നാം ലോക്ഡൗണിലാണ്…
മുന്നറിയുപ്പുകൾ കുമിളകൾ പോലെ പൊന്തി വന്നിരുന്നെങ്കിലും അതിനൊക്കെ അല്പായുസ്സെ നാം കൊടുത്തിറ്റുള്ളു.
അല്ലേലും ഇവിടെയൊന്നും കുഴപ്പമില്ലെന്ന തോന്നൽ നമ്മെ വലിയ ദുരന്തത്തിലേക്ക് എടുത്ത് ചാടിച്ചിരിക്കുന്നു.
ഒന്നാം ലോക്ഡൗൺ കൊണ്ട് നാം പഠിച്ചില്ല, നാം കൈവരിച്ച ജാഗ്രതയും കരുതലും നാം വലിച്ചെറിഞ്ഞു.
ആർക്കോവേണ്ടി നാം സ്വയം കുഴിമാടം ചോദിച്ചു വാങ്ങി.
രാഷ്ട്രീയമെന്ന കുളി മുറിയിൽ എല്ലാവരും നഗ്നരാണ്. അതാണ് തെരെഞ്ഞെടുപ്പിൽ നാം ജണ്ട കൊറോണ ജാഗ്രത.
അകലം പാലിക്കാനും, കൂട്ടം കൂടാതിരിക്കാനും ഉപദേശിക്കുന്നവർ, മരണ വീട്ടിലും, കല്യാണ വീട്ടിലും, ആളുകൾക്ക് എണ്ണം കുറിക്കുന്നവർ സ്വയം ജാഗ്രത മറക്കുന്നുവോ അതോ മനപൂർവ്വമോ ?
പള്ളികളും മറ്റ് ആരാധനാലയങ്ങളും, ഷോപ്പിങ് സെന്ററും, ചെറുതും വലുതുമായ വ്യാപാര കേന്ദ്രങ്ങൾ മൊത്തം അടച്ച് നാം ലോക്ഡൗണിൽ സഹകരിക്കുന്നതും , മനസാ- വാചാ- കർമ്മണാ നാം അനുസരിക്കുന്നതും മഹാമാരിയെ തുരത്താൻ ഞാനും പ്രതിജ്ഞാ ബദ്ധനാണെന്ന് അറിയിക്കാൻ.
സ്വയം നിയന്ത്രിക്കുമ്പോൾ സമൂഹം രക്ഷപ്പെടുമെന്ന ദൃഢത കൈവരും.
ഇതൊക്കെയും അക്ഷരാർത്ഥം അനുസരിക്കുന്ന സമൂഹത്തിലേക്ക് അധികാരികൾ നിയമം കാറ്റിൽ പറത്തിയാൽ പിന്നെ പറയുന്നതിന്ന് എന്ത് വില.
പറഞ്ഞു വരുന്നത് ഭരണ നേതൃത്വം നൽകുന്ന വലിയ ഉപദേശങ്ങൾ സാധാരണക്കാരനൊന്നും , ഉന്നതർക്ക് മറ്റൊന്നും തോന്നിപ്പിക്കുമാർ രീതി ശെരിയല്ല….
കഴിഞ്ഞ റംസാനും ചെറിയ പെരുന്നാൾ നിസ്കാരവും നഷ്ടപ്പെട്ട വിശ്വാസികൾക്ക് ആശ്വാസമായി ഈ ചെറിയപെരുന്നാൾ പ്രതീക്ഷ യായിരുന്നു.
പക്ഷേ മഹാമാരിക്ക് മുമ്പിൽ സ്വയം സുരക്ഷിതരാവാൻ വിശ്വാസിക്ക് ലോക്ഡൗൺ പ്രയാസമല്ല…അതും വിശ്വാസത്തിന്റെ ഭാഗം.
കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചെറിയ പെരുന്നാൾ നിസ്ക്കാരം പോലും വേണ്ടെന്ന് വെക്കുമ്പോഴും …..
അധികാര കേന്ദ്രങ്ങൾക്ക് 200 ആളുകളെ കൂട്ടി സത്യ പ്രതിജ്ഞാ ചടങ്ങ് നടത്താം….
ജനപ്രതിനിധികൾക്ക് വടക്ക് നിന്നും തെക്ക് നിന്നും യാത്ര പോകാം
രാഷ്ട്രീയ നേതാക്കൾ മരിച്ചാൽ ആളുകൾ കൂടുന്നതും, മന്ത്രിമാർക്ക് വേണ്ടി തിക്കും തിരക്കും കുട്ടുന്നതിലും ജാഗ്രതയും, നിയമത്തിലും കാർക്കശ്യമൊന്നും ഇല്ലതാനും.
എല്ലാം സഹിക്കേണ്ടിയും പേറേണ്ടിയും വരുന്നത് ഇവിടത്തെ സാധാരണക്കാർ മാത്രം !
തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് കൊറോണക്ക് ജാഗ്രതയോ, അകലം പാലിക്കലോ, നിയമമോ , നിർദേശമോ ഒന്നും ഉണ്ടായില്ല.
അതിന്റെ ഭവിഷ്യത്താാണ് കൊറോണ ഇന്ന് അർദ്ധ സെഞ്ചുറിയോടടുത്ത് വന്ന് നിൽക്കുന്നത്.
ഇതിന്റെയൊക്കെ ഭവിഷ്യത്ത് പേറേണ്ടി വന്നിരിക്കുന്നത് ഇവിടത്തെ സമ്മതിദാനാവകാശം വിനിയോഗിച്ച ഒരു വലിയ ജന വിഭാഗത്തിന് മാത്രം.
ഇനിയെങ്കിലും കൊറോണ ജാഗ്രത പറയുന്നവർ സ്വയം ജാഗരൂകരായി മാതൃക കാണിക്കുക
ഓർക്കുക
കൊറോണക്ക് രാഷ്ട്രീയമില്ല, വർഗ-വർണ്ണ- ജാതി മത വ്യത്യാസമില്ല…..
ഉന്നതനും, സാധാരണക്കാരനും കണക്ക്..സൂക്ഷിച്ചാൽ നമ്മുക്ക് നല്ല നാളുകൾ സൃഷ്ടിച്ചെടുക്കാം.
അകലം പാലിച്ച് , മാസ്ക്കിട്ട് , കൈകൾ സാനിറ്റൈസ് ചെയ്ത് നമ്മുക്ക് നമ്മെ-നാടിനെ- സമൂഹത്തെ രക്ഷിക്കാാം
#Stay Home #Stay safe
#Break the chain#