KSDLIVENEWS

Real news for everyone

ഒൻപതാംതരം വരെയുള്ള മുഴുൻ വിദ്യാർഥികൾക്കും ക്ലാസ് കയറ്റം നൽകാൻ ഉത്തരവ്

SHARE THIS ON

കരിവെള്ളൂർ:സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം, പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശം പുറപ്പെടുവിച്ചു. ഇതുപ്രകാരം സംസ്ഥാനത്തെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികൾക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും ഒൻപതാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ചും തൊട്ടടുത്ത ക്ലാസിലേക്ക് ക്ലാസ്‌കയറ്റം നൽകണം. അധ്യാപകർ ‘വർക്ക് ഫ്രം ഹോം’ സാധ്യത ഉപയോഗപ്പെടുത്തി മേയ് 25-നകം പ്രൊമോഷൻ നടപടികൾ പൂർത്തിയാക്കണം. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ 2021-22 വർഷത്തേക്കുള്ള പ്രവേശനം കോവിഡ് നിബന്ധനകൾ പാലിച്ച് മേയ് 19-ന് ആരംഭിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!