ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടര കോടിയിലേക്ക് ; പ്രതിദിന കണക്കിൽ മൂന്നാം ദിവസവും ഇന്ത്യയിൽ മുക്കാൽ ലക്ഷം കടന്നു
ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടേമുക്കാൽ ലക്ഷം പേർക്കാണ് കോവിഡ് ബാധിച്ചത് . ഏറ്റവും കൂടുതൽ പ്രതിദിനം രോഗം ബാധിച്ചത് ഇന്ത്യയിലാണ് . അമേരിക്കയിലും ബ്രസീലിലും അരലക്ഷത്തോളം പേർക്കാണ് രോഗബാധ . ലോകത്ത് മരണം എട്ട് ലക്ഷത്തി നാൽപ്പതിനായിരം പിന്നിട്ടു . 24 മണിക്കൂറിനിടെ 5,426 പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത് . അമേരിക്കയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ആറുപത് ലക്ഷം കവിഞ്ഞു . ഒരു ലക്ഷത്തി എൺപത്തിനാലായിരം പേരാണ് അമേരിക്കയിൽ രോഗം മൂലം മരിച്ചത് . രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ നാല്പത് ലക്ഷത്തിലേക്ക് രോഗികളുടെ എണ്ണം ഉയരുകയാണ് . ഇതുവരെ ഒരു ലക്ഷത്തി ഇരുപതിനായിരം പേരാണ് ബ്രസിലിൽ മരിച്ചത് ;
അതേസമായം രാജ്യത്ത് കോവിഡ് രോഗ്യാപനം വര്‍ധിക്കുന്നു. ഇന്നലെയും മുക്കാല്‍ ലക്ഷത്തിലേറെ പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,472 പേരിലാണ് രോഗബാധ കണ്ടെത്തിയത്.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് 75,000 ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 34,63,973 ആയി ഉയര്‍ന്നു. 7,52,424 പേര് രോഗബാധിതരായി നിലവില്‍ ചികില്‍സയിലാണ്. 26,48,999 പേര് രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.