KSDLIVENEWS

Real news for everyone

ഐപിഎൽ ഷെഡ്യൂളിൽ ബിസിസിഐ മാറ്റം വരുത്തിയേക്കും ;
രണ്ട് താരങ്ങൾക്കും സംഘത്തിലെ 13 പേർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ്.

SHARE THIS ON

ഐപിഎൽ ഷെഡ്യൂളിൽ മാറ്റം വരുത്തുവാനായി ബിസിസിഐ ഒരുങ്ങുന്നെന്ന് റിപ്പോർട്ട് . ചെന്നൈ സൂപ്പർ കിംഗ്സിലെ സംഘത്തിലെ 13 പേർക്ക് കൊറോണ ബാധിച്ചതോടെ ആദ്യ മത്സരം കളിക്കേണ്ടിയിരുന്ന ചെന്നെ ഇനി ആദ്യ മത്സരത്തിൽ കളിക്കില്ല എന്നാണ് ഇപ്പോൾ ലഭിയ്ക്കുന്ന വിവരം . ബിസിസിഐ ഉടൻ പുതിയ ഷെഡ്യൂൾ പുറത്ത് വിടുമെന്നാണ് അറിയുന്നത് . ചെന്നെ ടീമിൽ രണ്ട് താരങ്ങൾക്കാണ് ഇപ്പോൾ കൊറോണ ബാധിച്ചിരിക്കുന്നത് . ദീപക് ചഹാറിനും റുതുരാജ് ഗെയ്ക്ക്വാദിനും ആണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത് . ചെന്നൈ ടീമിന് അല്പം കൂടി സമയം ഈ സാഹചര്യവുമായി ഇഴുകി ചേരുന്നതിനായിട്ടാണ് ബിസിസിഐ ഇപ്പോൾ ചെന്നെയ്ക്ക് സാവകാശം നൽകുവാൻ ഒരുങ്ങുന്നത് . സെപ്റ്റംബർ 19 മുതൽ ദുബായ് , അബു ദാബി , ഷാർജ എന്നിവിടങ്ങളിലായാണ് ഐപിൽ ആരംഭിക്കുന്നത് . നേരത്തെ നിശ്ചയിച്ചത് പ്രകാരം ചെന്നെയും മുംബൈയും തമ്മിലായിരുന്നു ആദ്യ മൽസരത്തിൽ കളിക്കേണ്ടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!