കോവിഡ് വിഷയത്തില്‍ ആരോഗ്യ മന്ത്രിയും പ്രതിപക്ഷവും നേര്‍ക്കുനേര്‍; പോരായ്മകള്‍ ചൂണ്ടിക്കാട്ടുമ്ബോള്‍ മറ്റൊരു തരത്തില്‍ കാണരുതെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ വാക്സിന്‍ ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ ഭരണ-പ്രതിപക്ഷ ബഹളം. കോവിഡ് പ്രതിരോധ പ്രവര്‍ത്തകരെ ഇകഴ്ത്തി കാണിക്കാന്‍ പ്രതിപക്ഷ ശ്രമമെന്ന ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്‍റെ പരാമര്‍ശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം ഭരണപക്ഷം ഏറ്റുപിടിച്ചതോടെ നിയമസഭ ബഹളത്തില്‍ കലാശിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ കോവിഡ് മരണനിരക്ക് കുറച്ചു കാണിക്കുന്നുവെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസില്‍ നല്‍കിയ ഡോ. എം.കെ. മുനീര്‍ ആരോപിച്ചു. മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്

