കാസർഗോഡ് ജില്ലയിൽ ഇന്ന് 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 15 പേർക്കും. 90 പേർക്ക് രോഗ മുക്തി
കാസർകോട് ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 90 പേര്‍ രോഗമുക്തി നേടി.ഓണാവധി മൂലം നടത്തിയ ടെസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വന്നതിനാലാണ് ഇന്ന് രോഗികളുടെ എണ്ണം സംസ്ഥാനവ്യാപകമായും ജില്ലയിൽ കുറയാൻ കാരണം.
വീടുകളില്‍ 5317 പേരും സ്ഥാപനങ്ങളില്‍ 1069 പേരും ഉള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6386 പേരാണ്. പുതിയതായി 355 പേരെ കൂടി നിരീക്ഷണത്തിലാക്കി. 120 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 293 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 110 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 108 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
5157 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 556 പേര്‍ വിദേശത്ത് നിന്നെത്തിയവരും 400 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 4201 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 3716 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 38 ആയി. 1403 പേരാണ് കോവി ഡ് ബാധിതരായി ചികിത്സയിലുള്ളത്.
കോവിഡ് പോസിറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
പള്ളിക്കര- ഒന്ന്
എന്‍മകജെ- ഒന്ന്
തൃക്കരിപ്പൂര്‍- ഒന്ന്
അജാനൂര്‍- ഒന്ന്
മംഗല്‍പാടി- രണ്ട്
മധൂര്‍- രണ്ട്
മുളിയാര്‍- ഒന്ന്
കുമ്പള- രണ്ട്
മൊഗ്രാല്‍പുത്തൂര്‍- മൂന്ന്
മഞ്ചേശ്വരം- ഒന്ന്
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പള്ളിക്കര പഞ്ചായത്തിലെ 32 കാരന്‍
എന്‍മകജെ പഞ്ചായത്തിലെ 61 കാരന്‍
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 32 കാരന്‍
അജാനൂര്‍ പഞ്ചായത്തിലെ 45 കാരന്‍
മംഗല്‍പാടി പഞ്ചായത്തിലെ 28 കാരി, 22 കാരി
മധൂര്‍ പഞ്ചായത്തിലെ 58 കാരി, 23 കാരി
മുളിയാര്‍ പഞ്ചായത്തിലെ 45 കാരന്‍
കുമ്പള പഞ്ചായത്തിലെ 24 കാരന്‍, 34 കാരന്‍
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 50 കാരി, 39 കാരി, ആറ് വയസുകാരി
മഞ്ചേശ്വരം പഞ്ചായത്തിലെ 56 കാരന്‍
ഇന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:
കാസര്‍കോട്- അഞ്ച്
ബേഡഡുക്ക- ഒന്ന്
പുത്തിഗെ- ഒന്ന്
തൃക്കരിപ്പൂര്‍ -രണ്ട്
ചെമ്മനാട്- 20
കാഞ്ഞങ്ങാട് -13
കുമ്പള -രണ്ട്
മുളിയാര്‍- ഒന്ന്
മധൂര്‍ നാല്
മഞ്ചേശ്വരം- ഒന്ന്
പിലിക്കോട്- രണ്ട്
ബദിയഡുക്ക-നാല്
അജാനൂര്‍-6
ചെങ്കള-രണ്ട്
ചെറുവത്തൂര്‍-രണ്ട്
ഉദുമ-ആറ്
പള്ളിക്കര-രണ്ട്
പനത്തടി- ഒന്ന്
വലിയപറമ്പ- ആറ്
കോടോംബേളൂര്‍- മൂന്ന്
മൊഗ്രാല്‍പുത്തൂര്‍- ഒന്ന്
വെസ്റ്റ് എളേരി-ഒന്ന്
കയ്യൂര്‍ ചീമേനി- രണ്ട്
പയ്യന്നൂര്‍- ഒന്ന് (കണ്ണൂർ ജില്ല)
കങ്കോല്‍ ഒന്ന് (കണ്ണൂർ ജില്ല