വാക്‌സിന്‍ നയം ചോദ്യം ചെയ്ത് ജോണ്‍ ബ്രിട്ടാസ് സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡൽഹി: 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിനേഷൻ ഏർപ്പെടുത്തിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബാനറുകളും ബോർഡുകളും സ്ഥാപിക്കാൻ സർവകലാശലകൾക്കും കോളേജുകൾക്കും യുജിസിയുടെ നിർദേശം. India നയം മാറ്റി; ജൂണ്‍ 21 മുതല്‍ 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ | Read more 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യവാക്സിനേഷനെന്ന സർക്കാർ പ്രഖ്യാപനം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ഇതിന് തൊട്ടുമുമ്പായി ഞായറാഴ്ചയോടെയാണ് സർവകലാശാല അധികൃതർക്ക് യുജിസി സെക്രട്ടറി രജ്നിഷ് ജെയിന്റെ വാട്സാപ്പ് സന്ദേശം വന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അവരുടെ സാമൂഹിക മാധ്യമ പേജുകളിലും പ്രധാനമന്ത്രിക്ക് നന്ദി അർപ്പിച്ചുള്ള ബാനറുകൾ പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ‘2021 ജൂൺ 21 നാളെ മുതൽ 18 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവർക്കായി സർക്കാർ സൗജന്യ വാക്സിനേഷൻ ആരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സർവ്വകലാശാലകളും കോളേജുകളും ഇതിന്റെ ഹോർഡിംഗുകളും ബാനറുകളും അവരുടെ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഹോർഡിംഗുകളുടേയും ബാനറുകളുടേയും അംഗീകൃത രൂപകൽപ്പന കേന്ദ്ര വിവര പ്രക്ഷേപണ മന്ത്രാലയം നൽകിയതുപോലെയാകുന്നതിനായി രൂപരേഖ അറ്റാച്ച് ചെയ്തിരിക്കുന്നു’ യുജിസി സെക്രട്ടറി രജ്നിഷ് ജെയിന്റെ സന്ദേശത്തിൽ പറഞ്ഞു. India എല്ലാവര്‍ക്കും സൗജന്യ വാക്‌സിനേഷന്‍; ആദ്യദിനം വാക്‌സിന്‍ സ്വീകരിച്ചത് 47.5 ലക്ഷം പേര്‍ | Read more അറ്റാച്ച് ചെയ്ത് നൽകിയ പോസ്റ്ററിൽ പ്രധാനമന്ത്രിയുടെ ചിത്രത്തിനൊപ്പം നന്ദി പ്രധാനമന്ത്രി മോദി എന്നെഴുതിയിട്ടുണ്ട്. അതേ സമയം ഇത് സംബന്ധിച്ച് രജ്നിഷ് ജെയിൻ പ്രതികരണത്തിന് തയ്യാറായിട്ടില്ല. ഡൽഹി സർവകലാശാല, ഹൈദരാബാദ് സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളിൽ ഇതിനോടകം ബാനറുകളും ഹോർഡിംഗുകളും സ്ഥാപിച്ചുകഴിഞ്ഞു. അത് സർവകലാശാലകളുടെ സാമൂഹിക അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിട്ടമുണ്ട്. ‘താങ്ക്യുമോദിജി’എന്ന ഹാഷ്ടാഗാണ് ഇതിനായി നൽകിയിരിക്കുന്നത്. അതേ സമയം ഈ നടപടിക്കെതിരെ അക്കാദമിക് വിദഗ്ദ്ധർ, വിദ്യാർഥി സംഘടനകൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധമുയർന്നു. യുജിസിയിൽ അടിമത്തമാണെന്നും മുൻ യുജിസി അംഗവും സ്വരാജ് ഇന്ത്യ അധ്യക്ഷനുമായ യോഗേന്ദ്ര യാദവ് പറഞ്ഞു. ‘സർക്കാറിന്റെ പ്രചാരണത്തിനായി സർവകലാശാലകൾ ഉപയോഗിക്കാൻ കഴിയില്ല. സർവകലാശാലകൾ സർക്കാറിന്റെ പ്രചാരണ ആയുധങ്ങളല്ലെന്നും ഡൽഹി സർവകലാശാല പ്രഫസറും മുൻ എക്സിക്യുട്ടീവ് കൗൺസിൽ അംഗവുമായ രാജേഷ് ഝാ പറഞ്ഞു.