അഞ്ച് സംസ്ഥാനങ്ങളില്‍ കോവിഡ് ഡെല്‍റ്റ പ്ലസ് വൈറസ്; ജാഗ്രത ശക്തമാക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി; കൊവിഡ് ഡെല്‍റ്റ പ്ലസ് വൈറസ് വകഭേദത്തിനെതിരെ ജാഗ്രത ശക്തമാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ വൈറസ് കണ്ടെത്തിയ സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം വേണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരിശോധന കൂട്ടി ക്വാറന്റൈന് കര്‍ശനമാക്കി രോഗവ്യാപനം തടയാനാണ് കേന്ദ്രം ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. പ്രതിരോധ സംവിധാനത്തെ മറികടക്കാനും ആന്റിബോഡികളെ ചെറുക്കാനും ശേഷിയുള്ളതാണ് ഡെല്‍റ്റ് പ്ലസ് എന്നാണ് വിലയിരുത്തപ്പെടുന്നത്. അതിവേഗ വ്യാപനത്തിനും സാധ്യതയുണ്ട്. എന്നാല്‍ വാക്സിന് പ്രതിരോധത്തെ മറികടക്കാനുള്ള ശേഷി മറ്റു വകഭേദങ്ങള്‍ക്കു സമാനമാണ്. കേരളത്തില്‍ പത്തനംതിട്ടയിലും പാലക്കാട്ടുമുള്‍പ്പെടെ രാജ്യത്ത് 40 ഇടങ്ങളില്‍ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.