മധ്യപ്രദേശില്‍ ഏഴ് ഡെല്‍റ്റ പ്ലസ് കോവിഡ് കേസുകള്‍; രണ്ടുമരണം

ഭോപ്പാൽ: മധ്യപ്രദേശിൽ ചുരുങ്ങിയത് ഏഴുപേരിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. രണ്ടുപേർ മരിച്ചു. ഇവർ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിരുന്നില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. മുൻപ് ആദ്യ ഡോസോ രണ്ടു ഡോസുമോ സ്വീകരിച്ച മൂന്നു രോഗികൾ രോഗമുക്തി നേടുകയോ ഗുരുതര പ്രശ്നങ്ങളില്ലാതെയോ ഹോം ഐസൊലേഷനിൽ കഴിയുകയോ ചെയ്യുന്നുണ്ട്. വാക്സിൻ സ്വീകരിക്കാത്ത രണ്ടുപേർക്കും ഡെൽറ്റ പ്ലസ് വകഭേദത്തെ പരാജയപ്പെടുത്താൻ സാധിച്ചു. ഇതിൽ ഒരാൾ 22 വയസ്സുള്ള സ്ത്രീയും മറ്റേയാൾ രണ്ടുവയസ്സുള്ള കുഞ്ഞുമാണ്. രോഗം സ്ഥിരീകരിച്ച ഏഴുപേരിൽ മൂന്നുപേർ ഭോപ്പാലിൽനിന്നും രണ്ടുപേർ ഉജ്ജയിനിൽനിന്നുമാണ്. റായിസെൻ, അശോക് നഗർ ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഏഴുപേർക്കും കഴിഞ്ഞമാസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ ഡെൽറ്റാ പ്ലസ് വകഭേദം സ്ഥിരീകരിക്കുന്നത് ജൂണിലാണ്