സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
പാലക്കാട് ഷോളയാർ സ്വദേശി നിഷ (24)യാണ് മരിച്ചത്.
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞ പാലക്കാട് ഷോളയാർ സ്വദേശി നിഷയാണ് മരിച്ചത്. 24 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ, വൃക്ക സംബന്ധമായ രോഗങ്ങളും നിഷക്കുണ്ടായിരുന്നു.
പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നിഷയെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.