രാജ്യത്ത് രോഗബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു ;
24 മണിക്കൂറിനിടെ 78,357 പേർക്ക് കൂടി കോവിഡ്; 1045 മരണം
രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,357 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 37,69,524 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
1045 പേർ ഒരു ദിവസത്തിനിടെ മരിച്ചു. രാജ്യത്തെ കൊവിഡ് മരണം ഇതോടെ 66,333 ആയി ഉയർന്നു. നിലവിൽ 8,01,282 പേരാണ് ചികിത്സയിൽ കഴിയുന്നത്. 29,019,09 പേർ രോഗമുക്തി നേടി.
ഇന്നലെ മാത്രം 10,12,367 പേരിലാണ് കോവിഡ് പരിശോധന നടത്തിയത്. ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 4,43,37,201 ആയതായി ഐസിഎംആർ അറിയിച്ചു