റെക്കോഡ് വാക്‌സിനേഷന്‍; കഴിഞ്ഞ 5 ദിവസത്തിനിടെ വിതരണം ചെയ്തത് 3.3 കോടിയില്‍ അധികം ഡോസ്

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിന്റെ പ്രതിവാര വിതരണത്തിൽ റെക്കോഡ് വർധന. ജൂൺ 21-നും 26-നും ഇടയിൽ രാജ്യത്ത് വിതരണം ചെയ്തത് 3.3 കോടിയിൽ അധികം ഡോസ് വാക്സിനെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ മൂന്നിനും ഒൻപതിനും ഇടയിൽ 2.47 കോടി ഡോസുകൾ നൽകിയതാണ് ഇതിനു മുൻപുള്ള റെക്കോഡ് വാക്സിനേഷൻ. India നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ ഹര്‍ജിയുമായി കേരളം സുപ്രീംകോടതിയില്‍ | Read more ജൂൺ 21-നു മാത്രം 80 ലക്ഷത്തിൽ അധികം പേർക്കാണ് കോവിഡ് വാക്സിൻ നൽകിയത്. അതായത് യൂറോപ്യൻ രാജ്യമായ സ്വിറ്റ്സർലൻഡിലെ ആകെ ജനസംഖ്യയോളം ആളുകൾക്കാണ് ഇന്ത്യ അന്നു മാത്രം വാക്സിൻ വിതരണം ചെയ്തത്. അതേസമയം, മൂന്നുകോടിയിൽ അധികം ഡോസുകൾ വിതരണം ചെയ്ത സംസ്ഥാനമായി മഹാരാഷ്ട്ര മാറി. വെള്ളിയാഴ്ചയാണ് മഹാരാഷ്ട്രയിലെ വാക്സിൻ ഡോസ് വിതരണം മൂന്നുകോടി കടന്നത്. ഉത്തർ പ്രദേശ്, കർണാടക, ഗുജറാത്ത്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ രണ്ടുകോടിക്കും മൂന്നുകോടിക്കും ഇടയിൽ ഡോസ് വാക്സിനുകൾ വിതരണം ചെയ്തിട്ടുണ്ട്. India ആര്‍ട്ടിക്കിള്‍ 370, 35 A എന്നിവ പുനസ്ഥാപിക്കും വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല- മെഹ്ബൂബ മുഫ്തി | Read more കോവിഡ് വാക്സിൻ വിതരണം പുതിയഘട്ടത്തിലേക്ക് കടന്ന ജൂൺ 21-ന് വിവിധ സംസ്ഥാനങ്ങൾ മെഗാ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. അതാണ് അന്ന് റെക്കോഡ് വാക്സിനേഷൻ നടക്കാൻ കാരണം. രാജ്യത്തെ അർഹരായ മുഴുവൻ ആളുകൾക്കും 2021 ഡിസംബറോടെ വാക്സിൻ നൽകുമെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.