KSDLIVENEWS

Real news for everyone

ലോക്​ഡൗണിനിടെ സഹപ്രവര്‍ത്തകക്ക്​ ‘ചുംബനം’; വിവാദമായതോടെ രാജിവെച്ച്‌​ യു.​കെ ആരോഗ്യസെക്രട്ടറി

SHARE THIS ON

ലണ്ടൻ: കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ചുള്ള ചുംബന ദൃശ്യങ്ങൾ പുറത്തുവന്നതിന്​ പിന്നാലെ, യു.കെ ആരോഗ്യ സെക്രട്ടറി മാറ്റ്​ ഹാൻകോക്​​ രാജിവെച്ചു. ഹാൻകോകി​െൻറ രാജി പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ സ്വീകരിച്ചു. ത​െൻറ ഓഫിസിലെ സഹപ്രവര്‍ത്തകയും സുഹൃത്തുമായ യുവതിയെ ഹാന്‍കോക് ചുംബിക്കുന്ന ചിത്രം ‘ദി സണ്‍’ പത്രമാണ് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത്. തുടർന്ന്​ ആരോഗ്യ സെക്രട്ടറി തന്നെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന ആരോപണം ഉയരുകയായിരുന്നു. തുടർന്ന്​ ആരോഗ്യ സെക്രട്ടറി മാപ്പ്​ പറഞ്ഞ്​ രംഗത്തെത്തുകയും ചെയ്​തിരുന്നു. മേയ് ആറാം തീയതിയിലെ സി.സി.ടി.വി ദൃശ്യമാണ് ചിത്രമെന്ന് പത്രം വ്യക്തമാക്കിയിരുന്നു. മേയ് ആറ് കഴിഞ്ഞ് 11 ദിവസത്തിന് ശേഷമാണ് ബ്രിട്ടനില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചിരുന്നത്. ഇതോടെ ലോക്ഡൗണ്‍ മാനദണ്ഡങ്ങൾ ആരോഗ്യ സെക്രട്ടറി തന്നെ ലംഘിച്ചതിനാൽ വന്‍ പ്രതിഷേധം ഉയരുകയായിരുന്നു. ഹാന്‍കോക്കിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി രംഗത്തെത്തുകയും ചെയ്​തിരുന്നു. തുടർന്നാണ്​ രാജി പ്രഖ്യാപനം. ത​െൻറ കുടുംബത്തോ​ട്​ മാപ്പ്​ ചോദിക്കുന്നതായി രാജിക്കത്തിൽ അദ്ദേഹം പറഞ്ഞു. ഇൗ മഹാമാരിയിൽ ത്യാഗം ചെയ്​ത വ്യക്തികളോട്​ കടപ്പെട്ടിരിക്കുന്നുവെന്നും കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ചതിനാൽ താൻ സ്​ഥാപനത്തുനിന്ന്​ പുറത്തുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ സേവനത്തിൽ നിങ്ങൾ വളരെയധികം അഭിമാനിക്കണമെന്ന്​ -രാജി സ്വീകരിച്ച ബോറിസ്​ ജോൺസൺ ഹാൻകോകിന്​ എഴുതിയ കത്തിൽ പറയുന്നു. സാമൂഹിക അകലം പാലിക്കല്‍ താന്‍ ലംഘിച്ചതായി ഹാന്‍കോക്കി​െൻറ ക്ഷമാപണത്തിൽ നേരത്തേ വ്യക്തമാക്കിയിരുന്നു. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. മഹാമാരിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ശക്തമായി തുടരും. വ്യക്തിപരമായ വിവാദത്തില്‍ ത​െൻറ കുടുംബത്തി​െൻറ സ്വകാര്യത സംരക്ഷിച്ചതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 42കാരനായ ഹാന്‍കോക് ആണ് ബ്രിട്ടണില്‍ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാറി​െൻറ കോവിഡ് പ്രതിരോധ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!