പ്രധാന മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി.
മോദി നിർമിത ദുരന്തം എന്ന് വിശേഷിപ്പിച്ച് ട്വിറ്ററിൽ എണ്ണി കുറിച്ചു.
മോദി നിര്‍മിത ദുരന്തങ്ങളിലൂടെ ഇന്ത്യ നിയന്ത്രണംവിട്ട് ഓടുന്നുവെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആറ് പ്രധാന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമര്‍ശനം. ട്വിറ്ററിലൂടെ എണ്ണം പറഞ്ഞായിരുന്നു രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്.
ചരിത്രത്തില്‍ ആദ്യമായി ജി.ഡി.പി വളര്‍ച്ച നെഗറ്റീവ് 23.9 ശതമാനം
നാല്പത്തിയഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴില്‍ ഇല്ലായ്മ നിരക്ക്
പന്ത്രണ്ട് കോടി തൊഴില്‍ നഷ്ടം
സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജി.എസ്.ടി കുടിശിക നല്‍കുന്നില്ല
ആഗോളതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന കോവിഡ് പ്രതിദിന വര്‍ധന
അതിര്‍ത്തികളില്‍ വിദേശ ശക്തികളുടെ കടന്നു കയറ്റം . ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ കനത്ത തിരിച്ചടി നേരിടുമെന്നും വരുന്ന മൂന്നു പാദത്തില്‍ വന്‍ താഴ്ചയിലേക്ക് പോകുമെന്നും ചൂണ്ടിക്കാട്ടിയുള്ള എസ്.ബി.ഐയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാറിനെ കടന്നാക്രമിച്ച് രംഗത്തെത്തിയത്. കൂടാതെ, ലഡാക്ക് അതിര്‍ത്തിയില്‍ ചൈന കടന്നുകയറാന്‍ വീണ്ടും ശ്രമം നടത്തിയതും രാഹുലിന്റെ പ്രതികരണത്തിന് കാരണമാണ്.