രാജ്യത്ത് 24 മണിക്കൂറിനിടെ 44,111 പേര്‍ക്കു കോവിഡ്; മരണം 738 ചികിത്സയിലുള്ളത് അഞ്ചു ലക്ഷത്തില്‍ താഴെ പേര്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 44,111 പേര്‍ക്ക്. 57,477 പേര് ഇന്നലെ രോഗമുക്തി നേടി. 738 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. ഇതുവരെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചത് 3,05,02,362 പേര്‍ക്കാണ്. ഇതില്‍ 2,96,05,779 പേര് രോഗമുക്തി നേടി. നിലവില്‍ 4,95,533 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത്. ഇതുവരെ 4,01,050 പേര് കോവിഡ് മൂലം മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ വരെ രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ചത് 34,46,11,291 പേരാണ്.