ചികിൽസാ പിഴവിൽ വിദ്യാർത്ഥി മരിച്ചു ; അധികൃതർ സ്വകര്യ ആശുപത്രി പൂട്ടിച്ചു

നാഗര്‍കോവില്‍: കന്യാകുമാരി, കടയാല്‍മൂട്ടില്‍ ചികിത്സാ പിഴവ് കാരണം വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അധികൃതര്‍ സ്വകാര്യ ആശുപത്രി പൂട്ടിച്ചു. കടയാല്‍മൂട് സ്വദേശിയും അലക്കു തൊഴിലാളിയുമായ പുരുഷോത്തമന്‍ – ലതാ ദമ്ബതികളുടെ മകന്‍ അഭിനേഷാണ് (12) കഴിഞ്ഞ ദിവസം രാത്രിയില്‍ മരിച്ചത്.
30ന് രാവിലെയാണ് കുട്ടിയെ പനി ബാധിച്ച് കടയാല്‍മൂട്ടിലെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ഡോക്ടര്‍ മരുന്ന് നല്‍കി മടക്കി അയച്ചു. എന്നാല്‍ അസുഖം മാറാത്തതിനെ തുടര്‍ന്ന് സെപ്തംബര്‍ ഒന്നിന് കുട്ടിയെ വീണ്ടും ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കുത്തിവയ്പ്പെടുത്ത ശേഷം മടക്കി അയച്ചു. അതിനിടെ കുത്തിവയ്പ്പെടുത്ത സ്ഥലത്ത് പോളല്ലേറ്റ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ കുട്ടിയെ വീണ്ടും ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് അഡ്മിറ്റ് ചെയ്ത് ചികിത്സ നല്‍കി.
എന്നാല്‍ വൈകിട്ടോടെ ആരോഗ്യനില ഗുരുതരമായതോടെ കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഉടന്‍ നഗര്‍കോവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചെന്ന് ഡോക്ടര്‍ അറിയിച്ചു. ചികിത്സാ പിഴവ് കാരണമാണ് മരിച്ചതെന്നാരോപിച്ച് കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്നലെ പുലര്‍ച്ചെ മൂന്നിന് തക്കല ഡി.എസ്.പി രാമചന്ദ്രന്‍ സ്ഥലത്തെത്തി സംസാരിച്ചതിനെ തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കള്‍ മടങ്ങിപ്പോയി.
ഡോക്ടരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും രാഷ്ട്രീയ പ്രവര്‍ത്തകരും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. സ്ഥലത്തെത്തിയ തക്കല ഡി.എസ്.പി രാമചന്ദ്രന്‍, തഹസില്‍ദാര്‍ രാജമലര്‍, ഹെല്‍ത്ത് ജെ.ഡി. ജോണ്‍ ബ്രിട്ടോ എന്നിവര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ആശുപത്രി പൂട്ടിച്ചത്. ഡോക്ടര്‍ക്കെതിരെ കടയാല്‍മൂട് പൊലീസ് കേസെടുത്തു.

