കോവിഡ് മരണം സ്ഥിരീകരിക്കുന്നതില്‍ ആരോഗ്യവിദഗ്ധര്‍ രണ്ട് തട്ടില്‍; അവ്യക്തതയെന്ന് ഒരു വിഭാഗം, സര്‍ക്കാറിനെതിരെ മറുവാദം

തിരുവനന്തപുരം: കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നതിന് ഡോക്ടര്‍മാര്‍ക്കിടയിലെ അവ്യക്തതയും കാരണമെന്ന് വാദം. ഐസിഎംആര്‍, ഡബ്ല്യൂഎച്ച്‌ഒ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യാഖ്യാനിക്കുന്നതില്‍ അവ്യക്തത ഉണ്ടെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സന്തോഷിന്‍്റെ നിലപാട്. എന്നാല്‍ സര്‍ക്കാറിന്‍്റെ വീഴ്ച മറച്ച് വെക്കാനാണ് ഡോക്ടര്‍മാരിലേക്ക് വിരല്‍ ചൂണ്ടുന്നതെന്നാണ് മറ്റൊരു വിഭാഗം ഡോക്ടര്‍മാരുടെ വാദം. ‘there should be no period of complete recovery from covid-19 between illness and death’.- ലോകാരോഗ്യസംഘടന (ഡബ്ല്യൂഎച്ച്‌ഒ) മാര്‍ഗനിര്‍ദേശത്തില്‍ കോവിഡ് മരണത്തെ നിര്‍വചിക്കുന്ന ഒരു വരി ഇങ്ങനെയാണ്.
കൊവിഡ് മരണമായി കണക്കാക്കാന്‍, രോഗം ബാധിച്ച് മരിക്കുന്നതിനിടയില്‍ പൂര്‍ണമായ രോഗമുക്തി ഘട്ടം ഉണ്ടാവരുത് എന്നാണ് ഇതിന്‍റെ വ്യാഖ്യാനം. കൊവിഡ് നെഗറ്റീവായെന്ന കാരണം കൊണ്ടുമാത്രം മരണങ്ങളെ കൊവിഡ് പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമായെന്നാണ് വാദം. കൊവിഡ് ബാധിച്ച് നെഗറ്റീവായി തൊട്ടുപിന്നാലെ മരിച്ചവര്‍ പോലും പട്ടികയില്‍ നിന്നൊഴിവായത് വലിയ വിവാദമാകുമ്ബോഴാണ് ഈ വിശദീകരണം. ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ഉദാഹരണമാക്കിയാണ് ഈ വാദം.
നിലവില്‍ ലക്ഷണം ഭേദമായി മൂന്ന് ദിവസം കഴിഞ്ഞാല്‍ പരിശോധനയില്ലാതെ തന്നെ ഡിസ്ചാര്‍ജ് ചെയ്യുന്നതാണ് സംസ്ഥാനത്തെ രീതി. ഇതോടെ ഇത്തരം മരണങ്ങള്‍ കണ്ടെത്താന്‍ കേസ് ഷീറ്റടക്കം പഠിച്ച് വിശദമായ പുനഃപരിശോധന വേണ്ടി വരും. സുപ്രീംകോടതി നിര്‍ദേശത്തിന്‍റെ പശ്ചാലത്തില്‍ കൊവിഡ് അനുബന്ധ മരണങ്ങളെക്കൂടി ഉള്‍പ്പെടുത്തി പുതിയ നിര്‍വ്വചനവും വേണ്ടി വരും.
കേരളം പിന്തുടരുന്ന മാര്‍ഗനിര്‍ദേശത്തിനോ, നടപ്പാക്കുന്ന രീതിയിലോ പോരായ്മകളില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നതും ശ്രദ്ധേയമാണ്. രോഗിക്ക് കാന്‍സറടക്കം പല ഗുരുതര അനുബന്ധ രോഗങ്ങളുണ്ടെങ്കിലും മരണത്തിലേക്ക് നയിച്ചവ മാത്രമേ കാരണമായി രേഖപ്പെടുത്തേണ്ടതുള്ളൂ എന്ന ഐസിഎംആര്‍ മാര്‍ഗനിര്‍ദേശവും ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടതായി പറയുന്നു. എന്നാല്‍, മരണങ്ങള്‍ ഒഴിവാക്കപ്പെട്ടതില്‍ സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദിയെന്ന് കാട്ടി ഈ വാദങ്ങളെ തള്ളുകയാണ് ഒരു വിഭാഗം ആരോഗ്യപ്രവര്‍ത്തകര്‍. തങ്ങള്‍ നല്‍കിയ പട്ടികയിലെ പല മരണങ്ങളും പിന്നീട് സംസ്ഥാനതല കമ്മിറ്റി തരംതിരിച്ച് ഒഴിവാക്കിയതായി വിവിധ മെഡിക്കല്‍ ബോര്‍ഡിലുള്ളവര്‍ തന്നെ പറയുകയും ചെയ്യുന്നു.
കുറ്റം ഡോക്ടറുടേതോ, മാര്‍ഗനിര്‍ദേശത്തിന്റേതോ അതോ സര്‍ക്കാര്‍ നയത്തിന്റേതോ? ഏതായാലും നിര്‍വ്വചനങ്ങളിലുംം മാര്‍ഗരേഖയിലും മരണങ്ങളിലും അടക്കം വിശദമായ പുനഃപരിശോധന വേണമെന്നതിലേക്ക് തന്നെയാണ് എല്ലാം വിരല്‍ ചൂണ്ടുന്നത്. സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല.