KSDLIVENEWS

Real news for everyone

അത് നാക്കുപിഴ തന്നെ: സിപിഎം വിശദീകരണത്തില്‍ തൃപ്തനായി ജോസ്.കെ മാണി

SHARE THIS ON

കോട്ടയം: കെ.എം.മാണി അഴിമതിക്കാരനാണെന്ന് സർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയിൽ നടത്തിയ പരാമർശം സംബന്ധിച്ച് എൽ.ഡി.എഫ്. കൺവീനർ എ.വിജയരാഘവന്റെ മറുപടി തൃപ്തികരമെന്ന് ജോസ് കെ.മാണി. കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയോഗത്തിലാണ് ജോസ് കെ.മാണി ഇക്കാര്യം വ്യക്തമാക്കിയത്. യു.ഡി.എഫ്. മുതലെടുപ്പിന് ശ്രമിക്കുകയാണെന്നുമാണ് യോഗത്തിൽ ജോസ് കെ.മാണി പറഞ്ഞത്. സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ ഇക്കാര്യം സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ചതായാണ് വിവരം. അഭിഭാഷകന്റെ നാക്കുപിഴയായി ഇതിനെ നിസാരവൽക്കരിച്ചുകാണാനാകുമോ എന്ന് അംഗങ്ങൾ യോഗത്തിൽ ചോദിച്ചു. എന്നാൽ സിപിഎമ്മിന്റെ വിശദീകരണം തൃപ്തികരമാണെന്നും കോൺഗ്രസും യുഡിഎഫും മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അത് തിരിച്ചറിയണമെന്നും ജോസ് കെ.മാണി വ്യക്തമാക്കുകയായിരുന്നു. രാജ്യസഭ എം.പി. ഉൾപ്പടെയുളള കാര്യങ്ങളിൽ സ്റ്റിയറിങ് കമ്മിറ്റിയിൽ ചർച്ച നടന്നതായാണ് വിവരം. ഉച്ചയ്ക്ക് ശേഷം ഈ വിഷയത്തിൽ വിശദമായ ചർച്ച നടന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!