KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് ഇന്ന് 1553 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 1391 പേർക്കും.രോഗ മുക്തി 1950 പേർക്കും. മരണം 10

SHARE THIS ON

സംസ്ഥാനത്ത് ഇന്ന് 1553 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 1391 പേർക്കും.രോഗ മുക്തി 1950 പേർക്കും.  മരണം 10

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1553 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിൽ 1391 പേർക്കും സമ്പർക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 1950 പേർ രോഗമുക്തരായി. കോവിഡ് മൂലം ഇന്ന് സ്ഥിരീകരിച്ചത് 10 മരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 30342 സാമ്പിളുകൾ പരിശോധിച്ചു. 21516 ആക്ടീവ് കേസുകളാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഓണത്തോടനുബന്ധിച്ച് പൊതുവിൽ പരിശോധനകളുടെ എണ്ണം കുറഞ്ഞതുകൊണ്ടു കൂടിയാണ് ഏതാനും ദിവസങ്ങളായി രോഗബാധയുടെ എണ്ണത്തിൽ കുറവുണ്ടായത്. നമ്മുടെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് രണ്ടുദിവസങ്ങളായി കൂടുതലാണ്. എട്ടിന് മുകളിലാണ് അത് ഇപ്പോഴുള്ളത്. ഇത് അഞ്ചിന് താഴെ നിർത്തേണ്ടതാണ്. മൊത്തം കേസുകളുടെ 50 ശതമാനത്തിലധികവും കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഉണ്ടായത്. കേസുകൾ വ്യാപിക്കുന്ന സാഹചര്യം തന്നെയാണ് നിലവിലുള്ളത് എന്നാണ് ഇത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യാപനം ഉച്ചസ്ഥായിയിൽ എത്തുന്നത് പിടിച്ചുനിർത്താനും മരണനിരക്ക് കുറയ്ക്കാനും നമുക്ക് സാധിച്ചു. പ്രതീക്ഷിച്ച രീതിയിൽ പോസിറ്റീവ് കേസുകളുടെ വർധന ഉണ്ടായില്ല. ഒക്ടോബർ അവസാനത്തോടെ കേസുകൾ വീണ്ടും വർധിക്കും എന്ന് ചില പഠനങ്ങൾ പറയുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഓണാവധിയോടനുബന്ധിച്ച് നമ്മുടെ മാർക്കറ്റുകളും പൊതു ഇടങ്ങളും സജീവമായിരുന്നു. അതുകൊണ്ടുതന്നെ ജനങ്ങളുടെ സമ്പർക്കത്തിൽ വർധനവുണ്ടായിട്ടുണ്ട്. ഇത് രോഗവ്യാപനത്തിനിടയാക്കിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് അടുത്ത രണ്ടാഴ്ച പ്രധാനമാണ്. അടുത്ത 14 ദിവസം കടുത്ത ജാഗ്രത പുലർത്തണം. വയോജനങ്ങളിലേയ്ക്ക് വ്യാപനം കൂടാതിരിക്കാൻ ശ്രദ്ധിക്കണം, മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 317 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 164 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 160 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 133 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 131 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 118 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 93 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 91 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 87 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 74 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 65 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 58 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 44 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 18 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 29 ന് മരണമടഞ്ഞ തിരുവനന്തപുരം കോവളം സ്വദേശി ലോചനൻ (93), കണ്ണൂർ തളിപ്പറമ്പ് സ്വദേശി യശോദ (84), തിരുവനന്തപുരം പുല്ലുവിള സ്വദേശി കൃഷ്ണൻ ആശാരി (86), ആഗസറ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം മണലിൽ സ്വദേശിനി നിർമല (60), പാലക്കാട് പട്ടിത്തറ സ്വദേശി മുഹമ്മദ് ഹാജി (71), എറണാകുളം പാലാരിവട്ടം സ്വദേശി തങ്കം മേനോൻ (81), ആഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാർ സ്വദേശി രാജേന്ദ്രൻ (52), തിരുവനന്തപുരം പൂജപ്പുര സ്വദേശി ബിജുകുമാർ (45), തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സിബി (29), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം ചെന്നിലോട് സ്വദേശിനി ശാന്ത (75) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 315 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 28 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 90 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1391 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 156 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 299 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 135 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 158 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 118 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 122 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 97 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 90 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 85 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 83 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 64 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 55 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 50 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 20 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 15 പേർക്കുമാണ് പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
40 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 15, എറണാകുളം ജില്ലയിലെ 10, കോഴിക്കോട് ജില്ലയിലെ 4, കണ്ണൂർ ജില്ലയിലെ 3, കൊല്ലം, കാസർഗോഡ് ജില്ലകളിലെ 2 വീതവും, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒന്നും വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 4 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1950 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 343 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 81 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 36 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 212 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 117 പേരുടെയും, ഇടുക്കി ജില്ലയിൽ 22 നിന്നുള്ള പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 209 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 145 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 68 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 210 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 186 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 17 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 137 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 167 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 21,516 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 57,732 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,92,168 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,74,135 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 18,033 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1703 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 30,342 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 17,55,568 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,80,540 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂർ മേലൂർ (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 3, 4, 5), നെന്മണിക്കര (സബ് വാർഡ് 1, 2), തളിക്കുളം (വാർഡ് 3), കോട്ടയം ജില്ലയിലെ കുറിച്ചി (1), ഉഴവൂർ (8), വയനാട് ജില്ലയിലെ അമ്പലവയൽ (സബ് വാർഡ് 6), ആലപ്പുഴ ജില്ലയിലെ ചെന്നിത്തല (സബ് വാർഡ് 1, 13), കൊല്ലം ജില്ലയിലെ മൈലം (7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ (വാർഡ് 8), തച്ചനാട്ടുകര (6), വടക്കാഞ്ചേരി (8), തെങ്കര (1, 16, 17), പത്തനംതിട്ട ജില്ലയിലെ കുറ്റൂർ (സബ് വാർഡ് 10), കോട്ടനാട് (8, 12, 13 (സബ് വാർഡ്), താന്നിത്തോട് (6), കൊല്ലം ജില്ലയിലെ മേലില (9), പേരയം (12), കോട്ടയം ജില്ലയിലെ മുളക്കുളം (3), കാസർഗോഡ് ജില്ലയിലെ കുമ്പഡാജെ (9), തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവ് (സബ് വാർഡ് 3), വയനാട് ജില്ലയിലെ തിരുനെല്ലി (8, 9, 11, 12, 14, 17), ആലപ്പുഴ ജില്ലയിലെ നെടുമുടി (2) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 569 ഹോട്ട് സ്പോട്ടുകളാണുള്ളത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!